തിരുവനന്തപുരം: ചർക്കയിൽ നൂൽ നെയ്ത ബാപ്പുജിയെ മഴവിൽ നിറമുള്ള നൂലുകളിൽ വരച്ച് കലാകാരന്മാർ. എട്ട് അടി ഉയരവും നാലടി വീതിയുമുള്ളതാണ് ലുലു മാളിൽ ഒരുക്കിയ ഗാന്ധി ചിത്രം. 4500 ആണികളും, വിവിധ വർണങ്ങളിലുള്ള 1100 മീറ്റർ നൂലും ഉപയോഗിച്ചാണ് ഈ വേറിട്ട ചിത്രം ഒരുക്കിയത്. പ്ലൈവുഡ് പ്രതലത്തിൽ ആണികൾ തറച്ച ശേഷം നൂലുകളുമായി ബന്ധിപ്പിക്കുകയായിരുന്നു. ഗിരീഷിന്റെ നേതൃത്വത്തിലുള്ള മാളിലെ ലുലു ഇവന്റ്സ് സംഘമാണ് ഈ വേറിട്ട ആശയം മുൻനിർത്തി ഗാന്ധിജിയുടെ മനോഹരമായ ചിത്രം തീർത്തത്.
മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ചടങ്ങിൽ പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, റവ.ഡോ.ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ എന്നിവർ ചേർന്ന് ചിത്രം അനാച്ഛാദനം ചെയ്തു. ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, റീജണൽ മാനേജർ അബ്ദുൾ സലീം ഹസൻ, മാൾ ജനറൽ മാനേജർ കെ.കെ.ഷെറീഫ് , ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ആദരമൊരുക്കി ലുലു മാൾ
11:39 PM Oct 02, 2022 | Deepika.com