നേമം: വിജയദശമി ദിനത്തിൽ നൂറുക്കണക്കിന് കുരുന്നുകൾക്ക് അക്ഷരത്തിന്റെ ലോകത്തേക്ക് ചുവടുവയ്ക്കും. വിദ്യാരംഭ ചടങ്ങിനായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങി നിൽക്കുകയാണ്. വിദ്യാഭ്യാസ രംഗത്തെയും സാംസ്കാരിക രംഗത്തെയും പ്രമുഖർ കുട്ടികളെ എഴുത്തിനിരുത്തും.
ആറ്റുകാൽ ഭഗവതി ക്ഷേത്രം, കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം, വെള്ളായണി ദേവീ ക്ഷേത്രം, പാപ്പനംകോട് പട്ടാരത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടഗ്രാമം അരകത്ത് ദേവീക്ഷേത്രം, പുജപ്പുര സരസ്വതി മണ്ഡപം, ജഗതി മുടിപ്പുര ദേവീക്ഷേത്രം, കണ്ണമ്മുല ചട്ടന്പിസ്വാമി ജന്മ സ്ഥാനക്ഷേത്രം, നേമം മൊട്ടമുട് മേലാംങ്കോട് ദേവീക്ഷേത്രം, പ്രാവചന്പലം മണലുവിള ഭഗവതി ക്ഷേത്രം, ഇടയ്ക്കോട് കളത്തറകോണം കാവിൽ ദേവീക്ഷേത്രം, പാപ്പനംകോട് അനന്തപുരി മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും. പാപ്പനംകോട് ഗോകുലം ഡാൻസ് അക്കാദമിയിൽ വിവിധ കലകളിൽ വിദാരംഭ ചടങ്ങുകൾ നടക്കും. കോട്ടയ്ക്കകം നവരാത്രി മണപത്തിലും പുജപ്പുര സരസ്വതി മണ്ഡപത്തിലും വൻ ഭക്തജന തിരക്കാണ് കഴിഞ്ഞ ദിവസം അനുഭപ്പെട്ടത്. വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിൽ പുജവയ്പ്പും പ്രത്യേക പൂജകളും വിജയദശമി ദിനത്തിൽ നടക്കും.
വിദ്യാരംഭ ചടങ്ങിനായി ക്ഷേത്രങ്ങളൊരുങ്ങി
11:39 PM Oct 02, 2022 | Deepika.com