കടുത്തുരുത്തി: കോട്ടയം സഹോദയാ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റില്‍ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിന് മികച്ച വിജയം. ചങ്ങനാശേരി പ്ലാസിഡ് വിദ്യാപീഠത്തില്‍ നടന്ന അമ്പതിലേറെ സ്കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ സ്കൂള്‍ വിഭാഗത്തിള്‍ അഞ്ചാം സ്ഥാനവും വ്യക്തിഗത ഇനങ്ങളില്‍ നിരവധി മെഡലുകളും എസ്കെപിഎസ് നേടി. ഇന്‍ലൈന്‍ സ്കേറ്റിംഗില്‍ 5-7 ഗ്രൂപ്പില്‍ എമി മരിയ അജുസ 200 മീറ്ററിലും 500 മീറ്ററിലും ഒന്നാം സ്ഥാനം നേടി.
ഇന്‍ലൈന്‍ സ്കേറ്റിംഗില്‍ 7-9 ഗ്രൂപ്പില്‍ 500 മീറ്ററില്‍ ജര്‍മിയ സൈജു രണ്ടാം സ്ഥാനവും റയാന് മാത്യു മൂന്നാം സ്ഥാനവും 200 മീറ്ററില്‍ ജര്‍മിയ സൈജു രണ്ടാം സ്ഥാനവും നേടി. 11-14 വിഭാഗത്തില്‍ ലിയാന മാത്യു 200 മീറ്ററിലും 500 മീറ്ററിലും രണ്ടാം സ്ഥാനം നേടിയപ്പോള്‍, ക്വാഡ് സ്കേറ്റിംഗ് 11-14 വിഭാഗത്തില്‍ എസ്.ഗൗരിനന്ദ 500 മീറ്ററില്‍ രണ്ടാം സ്ഥാനവും 200 മീറ്ററില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 14-17 വിഭാഗത്തില്‍ ലോറെന് റെനില്‍ ഇന്‍ലൈന്‍ സ്കേറ്റിംഗില്‍ 500 മീറ്ററില്‍ മൂന്നാം സ്ഥാനവും നേടി.
വിജയികളെ സ്കൂള്‍ മാനേജര്‍ ഫാ. ബിനോ ചേരിയില്‍ ഒഎസ്ബി, പ്രിന്‍സിപ്പല്‍ ഫാ. ജോബി പന്നൂറയില്‍ ഒഎസ്ബി, ബര്‍സാര്‍ ഫാ. സ്റ്റീഫന്‍ എബ്രഹാം ഒഎസ്ബി, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ അനുമോദിച്ചു.
കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിന് മികച്ച വിജയം
11:27 PM Oct 02, 2022 | Deepika.com