നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
11:20 PM Oct 02, 2022 | Deepika.com
കോട്ടയം: കരൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ നവീകരിച്ച കിസാന്‍ കവല - പരുവനാടി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം റാണി ജോസ്, പഞ്ചായത്തംഗങ്ങളായ സാജു വെട്ടത്തേട്ട്, ബെന്നി മുണ്ടത്താനം, ജോസുകുട്ടി ഇളയാനിത്തോട്ടം, സോമി മുണ്ടക്കൽ, ജോസ് തൊണ്ടിയാനിക്കല്, തോമസ് ഇളയാനിത്തോട്ടം എന്നിവര്‍ പങ്കെടുത്തു.