ചേർപ്പുങ്കൽ: മഞ്ഞനാനിക്കൽ കുടുംബയോഗത്തിന്റെ ഇരുപത്തിയൊന്നാമത് വാർഷികപൊതുയോഗം നാളെ രാവിലെ 9.30 ന് കപ്പാട് വഞ്ചിമല സെന്റ് ആന്റണീസ് ദേവാലയത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് പാരീഷ് ഹാളിൽ ചേരുന്ന പൊതുയോഗം വികാർ ഇൻ ചാർജ് ഫാ.ഡൊമിനിക് കാരിക്കാട്ടിൽ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് എം.കെ.ജോൺ അധ്യക്ഷനായിരിക്കും. രക്ഷാധികാരി ഫാ. ജോസഫ് മഞ്ഞനാനിക്കൽ അനുഗ്രഹപ്രഭാഷണവും ആരാധനാമഠം സെന്റ് ജോൺസ് പ്രോവിൻസിന്റെ മദർ പ്രൊവിൻഷ്യാൾ സിസ്റ്റർ ഡോ. ജാൻസി മരിയ മുഖ്യപ്രഭാഷണവും നടത്തും. ഫാ.ജോബി മഞ്ഞനാനിക്കൽ, ഫാ.മെർവിൻ വരയൻകുന്നേൽ, ഫാ.തോമസ് വടകര, സിസ്റ്റർ ജോളി മരിയ, സിസ്റ്റർ ടെസി, എലിക്കുളം പഞ്ചായത്ത് മെന്പർ സൂര്യാമോൾ, തോമസ് കണ്ണംതറ എന്നിവർ പ്രസംഗിക്കും.
കുടുംബയോഗം
പാലാ: പരിപ്പീറ്റത്തോട്ട് കുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം നാളെ ഭരണങ്ങാനം ഓശാന മൗണ്ട് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ രാജുക്കുട്ടി തോമസിന്റെ അധ്യക്ഷതയില്‍ ചേരും.
മഞ്ഞനാനിക്കൽ കുടുംബയോഗം നാളെ
11:20 PM Oct 02, 2022 | Deepika.com