മാവേലിക്കര: അച്ചന് കോവിലാറ്റില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായി. കരിപ്പുഴ കീച്ചേരിക്കടവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. കണ്ടിയൂര്‍ കാളച്ചന്ത ഹരിമന്ദിരത്തില്‍ രാധാകൃഷ്ണന്റെയും മിനിയുടെയും മകന് ഹരികൃഷ്ണനെ (28) ആണ് കാണാതായത്. സുഹൃത്തുക്കളായ ഡോണ്‍, ജിബിന്‍, അമന് എന്നിവര്‍ക്കൊപ്പമാണ് ഹരികൃഷ്ണന് കീച്ചേരിക്കടവിലെത്തിയത്.
ഡോണിന്റെ കോഴിപ്പാലത്തെ വീട്ടിലെത്തിയതാണ് ഹരികൃഷ്ണന്. ഇവിടെയെത്തിയ ശേഷം ഹരികൃഷ്ണന് ബൈക്കില്‍ നിന്നു വീണു. വസ്ത്രങ്ങള്‍ കഴുകിയെടുക്കാനാണ് കടവിലിറങ്ങിയത്. നന്നായി നീന്താനറിയുന്ന ഹരികൃഷ്ണന് ആറ്റില്‍ നീന്താനിറങ്ങി. നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
മൂന്നു സുഹൃത്തുക്കള്‍ക്കും നീന്തലറിയില്ലാത്തതിനാല് ഹരികൃഷ്ണനെ രക്ഷിക്കാനായില്ല. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും വൈകിയും തിരച്ചില്‍ തുടരുകയാണ്. സഹോദരൻ: ജയകൃഷ്ണൻ.
അച്ചന്‍കോവിലാറ്റില്‍ യുവാവിനെ കാണാതായി
11:18 PM Oct 02, 2022 | Deepika.com