തൊടുപുഴ: ബൈക്കിൽ കഞ്ചാവു കടത്തിയ മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. മയക്കുമരുന്നുകൾക്കെതിരെയുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ കാരിക്കോട് ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് ഡ്യൂക്ക് ബൈക്കിൽ കടത്തിയ 45 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്.
തൊടുപുഴ കുമ്മംകല്ല് കണ്ടത്തിൻകരയിൽ മാഹിൻ സുധീർ (19), ഇടവെട്ടി മരുതുങ്കൽ മാഹിൻ നൗഷാദ് (22), കുമ്മംകല്ല് മണൽപ്പറന്പിൽ മുഹമ്മദ് ഹസീബ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇടവെട്ടി, ജാരം ഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വിൽപ്പനയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണവും ആരംഭിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, ജയരാജ്, വി.ആർ. രാജേഷ്, പി.എസ്. അനൂപ്, ബാലു ബാബു, അനീഷ്ജോണ് എന്നിവർ പങ്കെടുത്തു.
ബൈക്കിൽ കഞ്ചാവ് കടത്ത്: മൂന്നു യുവാക്കൾ പിടിയിൽ
10:56 PM Oct 02, 2022 | Deepika.com