മരം വെട്ടുന്നതിനിടെ കയറിൽ കുരുങ്ങി കോടതി ജീവനക്കാരൻ മരിച്ചു
10:53 PM Oct 02, 2022 | Deepika.com
തൊടുപുഴ: മരം വെട്ടിമാറ്റുന്നതിനിടെ ദിശ മാറി പോകാതിരിക്കാൻ കെട്ടിയിരുന്ന കയർ കൈയിൽ കുരുങ്ങി തെറിച്ചുവീണ് സാരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന കോടതി ജീവനക്കാരൻ മരിച്ചു. ഇടുക്കി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ജൂണിയർ സൂപ്രണ്ട് ശാസ്താംപാറ പുളിയൻമാക്കൽ ബിനോയി ജോർജ് (51) ആണ് മരിച്ചത്. ഒരാഴ്ച മുന്പ് വീടിനു സമീപം നിന്നിരുന്ന മരം വെട്ടിനീക്കുന്നതിനിടെയാണ് അപകടം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം. സംസകാരം ഇന്ന് നാലിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ജിപ്സി തെന്നത്തൂർ പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജോർജ് കുട്ടി, എയ്ഞ്ചൽ ബിനോയി ജോർജ്