തൊടുപുഴ: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള കോണ്ഗ്രസ്-എം തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം അനുശോചിച്ചു. പാർട്ടിയുടെ പ്രതിസന്ധിഘട്ടത്തിൽ തുണയായത് കോടിയേരി ബാലകൃഷ്ണന്റെ ഇടപെടൽ ആയിരുന്നെന്നും ഇടത് മുന്നണി പ്രവേശനം സാധ്യമാക്കിയതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, മധു നന്പൂതിരി എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കോണ്ഗ്രസ് - എസ് ജില്ലാ നേതൃയോഗം അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. ഗോപി, പി.കെ. വിനോദ്, അനിൽ രാഘവൻ, ഹരികുമാർ തോപ്പിൽ, ദിലീപ് പുത്തിരി എന്നിവർ പ്രസംഗിച്ച.
കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
10:52 PM Oct 02, 2022 | Deepika.com