ചെമ്മണ്ണാർ: ലഹരിവിരുദ്ധ പ്രഖ്യാപനത്തിന് ഊന്നൽ നൽകി ചെമ്മണ്ണാർ സെന്റ സേവ്യേഴ്സ് ഹയർ സെക്കന്‍ഡറി സ്കൂളിൽ ഫാഡ് ക്ലബ്ബ് (ഫ്രണ്ട്സ് എഗനസ്റ്റ് ഡ്രഗ്സ് ) രൂപീകരിച്ചു. ഫാഡ് ക്ലബ്ബിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം നൽകുന്ന വിവിധ മത്സരങ്ങളും നടന്നു.
ഉടുമ്പൻചോല സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എം. അബ്ദുൽ ഖനിം ഉദ്ഘടാനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ലാലു തോമസ് അധ്യക്ഷത വഹിച്ചു. ആന്റി നർക്കോട്ടിക് ക്ലബ്ബ് കോ - ഓർഡിനേറ്റർ ജെറിൻ ജെ. പട്ടാംകുളം, സിജോ ജോൺ, അജോ പി. ജോസ് എന്നിവർ പ്രസംഗിച്ചു.
ലഹരിക്കെതിരേ വോളിബോൾ
ടൂർണമെന്റ്
ഉപ്പുതറ: യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ജനമൈത്രി പോലീസ് വാഗമണ്ണിൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. 10 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് കാഷ് അവാർഡുകൾ നൽകി.
മത്സരം പീരുമേട് ഡിവൈഎസ് പി ജെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വാഗമൺ സിഐ കെ. സുധീർ അധ്യക്ഷത വഹിച്ചു. മുൻ വോളിബോൾ ടീം ക്യാപ്റ്റൻ ഷിജാസ് മുഹമ്മദ് സമ്മാനദാനം നിർവഹിച്ചു.
ചെമ്മണ്ണാർ സ്കൂളിൽ ഫാഡ് ക്ലബ്ബ് രൂപീകരിച്ചു
10:52 PM Oct 02, 2022 | Deepika.com