നെടുന്പാശേരി: കാർ ബൈക്കിൽ ഇടിച്ച് ബൈക്കിനു പിന്നിൽ സഞ്ചരിച്ച വീട്ടമ്മ മരിച്ചു. തൃക്കാക്കര മുണ്ടംപാലം കുത്തുകാട്ടുപറന്പിൽ ജോണിയുടെ ഭാര്യ ജെസി (58) ആണ് മരിച്ചത്. ജോണിയെ (60) ഗുരുതര പരിക്കുകളോടെ കാക്കനാട് സണ്‍റൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അത്താണി-മാള റോഡിൽ പൊയ്ക്കാട്ടുശേരി ഗവ. എൽപി സ്കൂളിന് സമീപമായിരുന്നു അപകടം. മാള അന്നമനട ആലത്തൂരിൽ മകളുടെ കുഞ്ഞിന്റെ ജൻമദിനാഘോഷത്തിൽ പങ്കെടുത്ത് ഇരുവരും മടങ്ങിവരുന്പോഴായിരുന്നു അപകടം. കാറിടിച്ച് റോഡിലേക്ക് തെറിച്ചു വീണ ജെസിയെ ദേശത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംസ്കാരം നടത്തി. മക്കൾ: പ്രിൻസി ടിന്റു, റെജീന ടീന. മരുമകൻ: അനൂപ്.
കാർ ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു
10:39 PM Oct 02, 2022 | Deepika.com