ബൈക്കിടിച്ച് മരിച്ചു
10:39 PM Oct 02, 2022 | Deepika.com
ഉദയംപേരൂർ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തെക്കൻ പറവൂർ തോപ്പിൽ വിജയൻ (75) ആണ് മരിച്ചത്. കഴിഞ്ഞ മാസം 21ന് രാത്രി തെക്കൻ പറവൂരിലായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെയാണ് മരിച്ചത്. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: സിന്ധു, സന്ധ്യ. മരുമക്കൾ: അനീഷ്, സാൽവൻ.