ബംഗളൂരുവിൽ ബൈക്കപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു
10:36 PM Oct 02, 2022 | Deepika.com
കണ്ണൂർ: ബംഗളൂരുവിൽ നടന്ന ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ തളാപ്പ് ഓലച്ചേരിക്കാവിനടുത്ത് പുല്ലംപള്ളിൽ വീട്ടിൽ ഷിബു ജേക്കബ് -ഷേർളി ദന്പതികളുടെ മകൻ ഏദൻ ഷിബു(22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏദൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബംഗളൂരുവിലെ ഐടി കന്പനിയിലെ ജീവനക്കാരനായിരുന്ന ഏദൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. ഇന്നലെ പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹം കണ്ണൂർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ സംസ്കരിച്ചു. സഹോദരി: അക്സ ഷിബു.