എസ്ബി സ്കൂളില്‍ ലഹരി വിരുദ്ധ മാസാചരണം
01:31 AM Oct 02, 2022 | Deepika.com
ചങ്ങനാശേരി: എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരി വിരുദ്ധ മാസചാരണം തുടുങ്ങി. സ്കൂള്‍ മാനേജര്‍ ഫാ. മാത്യു നടമുഖത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റര് ഫാ. റോജി വല്ലയില്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് ആന്റണി, തോമസ് വി.സി., കെ.ഒ. ബിജുമോന്, റിന്‍സി ജോര്‍ജ്, ഡീന ബിന്സണ്, ജോസി മറ്റപ്പറമ്പില്‍, ലിന്‍സി ചെറിയാന്, ഷിജോ ജോസഫ്, സജി, അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ സന്ദേശ മുദ്രാവാക്യം നിര്‍മിക്കല്‍, ഒപ്പ് ശേഖരണം എന്നിവയും നടത്തി.