മുട്ടുചിറ: ഞായറാഴ്ചകളില്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും പ്രവൃത്തിദിനമാക്കുന്നതിലും എകെസിസി മുട്ടുചിറ മേഖലയും യൂണിറ്റും പ്രതിഷേധിച്ചു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. എകെസിസി യൂണിറ്റ് ഓഫീസില്‍ ചേര്‍ന്ന പ്രതിഷേധയോഗം മേഖലാ ഡയറക്ടര്‍ ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ മേഖലാ പ്രസിഡന്റ് എം.കെ. തോമസ് അരൂക്കുഴുപ്പില്‍ അധ്യക്ഷത വഹിച്ചു. രൂപത സെക്രട്ടറി ജോസ് വട്ടുകുളം, രൂപത കമ്മിറ്റിയംഗം രാജു ലൂക്കോസ് അരൂക്കുഴുപ്പില്‍, മേഖലാ സെക്രട്ടറി രാജു തോമസ് നെടുമറ്റം, യൂണിറ്റ് പ്രസിഡന്റ് എ.എം. മാത്യു അരീക്കത്തുണ്ടത്തില്‍, സണ്ണി ജോര്‍ജ് കലയന്താനം, തോമസ് മാത്യു പനയ്ക്കല്‍, ജോസ് തൊട്ടിപ്പറമ്പില്‍, കെ.വി. തോമസ് കൊച്ചുപറമ്പില്‍, എം.ജെ. ചാക്കോ മഠത്തിക്കുന്നേല്‍, ബേബി പഴുക്കാത്തറ, ജോര്‍ജ് മുതിരക്കാലായില്‍, മാത്യു ഫിലിപ്പ് കണിവേലില്‍, കെ.എം. ജോസഫ് കുഞ്ഞാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഞായറാഴ്ച പ്രവൃത്തിദിനം: എകെസിസി പ്രതിഷേധിച്ചു
01:30 AM Oct 02, 2022 | Deepika.com