കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ രംഗകലാ വിഭാഗമായ കലാദര്‍ശന അക്കാദമിയില്‍ വിജയദശമി പ്രമാണിച്ചു അഞ്ചിന് രാവിലെ 10നു വിദ്യാരംഭവും ഗുരുവന്ദനവും നടത്തും. നൃത്ത, സംഗീത, വാദ്യകലകളിലുള്ള പരിശീലനമാണ് നടക്കുക.
വയലിന്, തബല, ഓര്‍ഗന്‍, ഗിറ്റാര്‍, ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഫോക്ക്ഡാന്‍സ് ആന്‍ഡ് സെമിക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ബ്രേക്ക് ഡാന്‍സ്, കരാട്ടെ, ഡ്രോയിംഗ്, പെയിന്റിംഗ്, ചെസ്, ആരോഗ്യക്ഷമത വര്‍ധിപ്പിക്കാന്‍ ഉപകരിക്കുന്ന യോഗ തുടങ്ങിയവയ്ക്കാണ് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്. ദര്‍ശന സ്കൂള്‍ ഓഫ് കംപ്യൂട്ടേഴ്സില്‍ വിവിധ കംപ്യൂട്ടര്‍ ക്ലാസുകള്‍ക്കും പ്രവേശനം ലഭിക്കുമെന്ന് ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ അറിയിച്ചു. ഫോൺ: 9188520400, 9447008255.
ദര്‍ശനയില്‍ വിദ്യാരംഭം
01:27 AM Oct 02, 2022 | Deepika.com