കോട്ടയം: എംജി സര്‍വകലാശലയില്‍ ഗാന്ധിജയന്തി ദിനാഘോഷവും ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ നടക്കും. 9.15ന് വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും.
സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ ഗാന്ധി ഭജന്‍ അവതരിപ്പിക്കും. 9.30ന് സെനറ്റ് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്ന വൈസ് ചാന്‍സലര്‍ ഗാന്ധിജയന്തി ദിന സന്ദേശം നല്‍കും. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ.ബി. പ്രകാശ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗാന്ധിജയന്തി ദിനാഘോഷവും ലഹരി വിരുദ്ധ പ്രചാരണം ഉദ്ഘാടനവും
01:26 AM Oct 02, 2022 | Deepika.com