കറുകച്ചാൽ: ബസ് ഉടമ സ്റ്റാൻഡിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. കൂത്രപ്പള്ളി കിഴേതെങ്ങോലീൽ കുഞ്ഞുമോൻ തോമസ് (59) ആണ് മരിച്ചത്. (റിട്ട. കെഎ സ്ആർടിസി ജീവന ക്കാരൻ).
ചങ്ങനാശേരി-കുളത്തൂർമൂഴി റൂട്ടിൽ സർവീസ് നടത്തുന്ന കൽപ്പന ബസിന്റെ ഉടമയാണ്. ഇന്നലെ ഒന്നരയ്ക്ക് കറുകച്ചാൽ ബസ്റ്റാൻഡിൽവച്ചായിരുന്നു സംഭവം. ബസിന്റെ കാര്യങ്ങൾ തൊഴിലാളികളോട് സംസാരിച്ച ശേഷം സ്റ്റാൻഡിന്റെ സമീപത്ത് നിൽക്കുന്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: സോഫിയാമ്മ. രാമങ്കരി പുന്നശേരി കുടുംബാംഗം. മക്കൾ: സെബു, എബു. മരുമക്കൾ: ഡിന്പിൾ (ചാലക്കുടി). ചിപ്പി (കുറുന്പനാടം). സംസ്ക്കാരം പിന്നീട്.
ബസുടമ സ്റ്റാൻഡിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു
01:24 AM Oct 02, 2022 | Deepika.com