കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ ലോ​ക​ഹൃ​ദ​യ ദി​നം ആ​ഘോ​ഷി​ച്ചു

01:23 AM Oct 02, 2022 | Deepika.com
കോ​​ട്ട​​യം: കാ​​രി​​ത്താ​​സ് ഹാ​​ര്‍​ട്ട് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ മു​​പ്പ​​ത്തി ഏ​​ഴാ​​മ​​ത് വാ​​ര്‍​ഷി​​ക ആ​​ഘോ​​ഷ​​ങ്ങ​​ളോ​​ടൊ​​പ്പം ലോ​​ക​​ഹൃ​​ദ​​യ ദി​​നം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ആ​​ഘോ​​ഷി​​ച്ചു.

മി​​നി മാ​​ര​​ത്ത​​ണ്‍, മി​​നി സൈ​​ക്ല​​ത്തോ​​ണ്‍, വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി ഹൃ​​ദ​​യസം​​ര​​ക്ഷ​​ണ​​ത്തെ കു​​റി​​ച്ച് അ​​വ​​ബോ​​ധം എ​​ത്തി​​ക്കു​​ന്ന വ്യ​​ത്യ​​സ്ത മ​​ത്സ​​ര​​ങ്ങ​​ള്‍, ഹൃ​​ദ​​യസം​​ര​​ക്ഷ​​ണ​​ത്തി​ന്‍റെ നൂ​​ത​​ന​​പ്ര​​വ​​ണ​​ത​​ക​​ളെ​ക്കു​​റി​​ച്ച് വി​​വി​​ധ വി​​ദ​​ഗ്ധ​​ര്‍ പ​​ങ്കെ​​ടു​​ത്ത പാ​​ന​​ല്‍ ച​​ര്‍​ച്ച​​ക​​ള്‍ എ​​ന്നി​​വ​​യും സം​​ഘ​​ടി​​പ്പി​​ച്ചു.
മി​​ക​​ച്ച ജീ​​വി​​ത ശൈ​​ലി​​ക്ക് - ആ​​രോ​​ഗ്യ​​മു​​ള്ള ഹൃ​​ദ​​യം എ​​ന്ന വി​​ഷ​​യ​​ത്തി​ൽ എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ന്‍​സി​​ല​​ര്‍ ഡോ. ​​സാ​​ബു തോ​​മ​​സ്, റി​​ട്ട. ഡി​​ജി​​പി ഋി​​ഷി​​രാ​​ജ് സിം​​ഗ്, ഡോ. ​​ശി​​വ​ശ​​ങ്ക​​ര​​ന്‍, ഡോ. ​​എ​​സ്. ഹ​​രി​​കൃ​​ഷ്ണ​​ന്‍, ഡോ. ​​ആ​​ല്‍​ബെ​​ന്‍ സി​​ഗ്മാ​​നി, ഏ​​ബ്ര​​ഹാം മാ​​ത്യു, കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ര്‍ റ​​വ. ഡോ. ​​ബി​​നു കു​​ന്ന​​ത്ത്, കാ​​രി​​ത്താ​​സ് ഹാ​​ര്‍​ട്ട് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് മേ​​ധാ​​വി ഡോ. ​​ജോ​​ണി ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​യി പ്ര​​ശ്‌​​നോ​​ത്ത​​ര മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ച്ചു. മ​​ത്സ​​ര​​ത്തി​​ല്‍ ഗ​​വ. ന​​ഴ്സിം​​ഗ് കോ​​ള​​ജ് കോ​​ട്ട​​യ​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച ര​​ണ്ടാം വ​​ര്‍​ഷ എം​​എ​​സ്‌​സി ന​​ഴ്സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​യ അ​​നു ആ​​ന്‍റോ, അ​​ല്‍​ഫോ​​ണ്‍​സ് ഐ​​സ​​ക് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ടീം ​ഒ​​ന്നാം സ​​മ്മാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. കോ​​ട്ട​​യം ഗ​​വ. ന​​ഴ്സിം​​ഗ് കോ​​ള​​ജി​​ലെ ത​​ന്നെ നാ​​ലാം വ​​ര്‍​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​യ ഷെ​​റി​​ന്‍ ബേ​​ബി​​ച്ച​​ന്‍, എം.​​എ​​സ്. കെ​​സി​​യ എ​​ന്നി​​വ​​ര്‍ ര​​ണ്ടാം സ്ഥാ​​ന​​വും കാ​​രി​​ത്താ​​സ് ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​യ ജാ​​സ്മി​​ന്‍ ജോ​​സ​​ഫ് , ജെ​​ബ്സി ജെ​​യ്‌​​മോ​​ന്‍ എ​​ന്നി​​വ​​ര്‍ മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി.

മി​​നി മാ​​ര​​ത്ത​​ണി​​ല്‍ നി​​ര​​വ​​ധി​പ്പേ​​ര്‍ പ​​ങ്കെ​​ടു​​ത്തു. 16 വ​​യ​​സി​​ന് താ​​ഴെ, 16നും 45​​നും ഇ​​ട​​യി​​ല്‍ 45 വ​​യ​​സി​​ന് മു​​ക​​ളി​​ല്‍ എ​​ന്നീ മൂ​​ന്ന് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ത്തി​​യ മാ​​ര​​ത്ത​​ണി​​ല്‍ വി​​ജ​​യി​​ക​​ളാ​​യ​​വ​​ര്‍​ക്ക് കാ​​രി​ത്താ​​സ് ആ​​ശ​​പ​​ത്രി ഡ​​യ​​റ​​ക്ട​​ര്‍ റ​​വ. ഡോ. ​ബി​​നു കു​​ന്ന​​ത്ത് സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.