കണ്ണൂർ: കണ്ണൂര്‍ കോര്‍പറേഷന്റെ ആഭിമുഖ്യത്തിലുള്ള കണ്ണൂര്‍ ദസറയുടെ ആറാം ദിവസം തൃത്തായമ്പകയിൽ വിസ്മയം തീർത്ത് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും. കളക്ടറേറ്റ് മൈതാനിയിലെ വേദിയിൽ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിർത്തിയാണ് മേളം നടന്നത്. സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടി, സിനിമാതാരം ശിവദാസ് കണ്ണൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കോര്പറേഷന് നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സിയാദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ. പ്രമോദ്, ഡോ. സി.വി. രവീന്ദ്രനാഥ്, പ്രജേഷ് അച്ചാണ്ടി, സി.കെ. രാജഗോപാലന്‍, കൗണ്‍സിലര്‍ എ.കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് ചിന്മയ മിഷന് കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കൃഷ്ണലീല നൃത്തം, ഡാന്‍ഡിയ നൃത്തം, കോര്പറേഷന് കൗണ്‍സിലര്‍മാര്‍ അവതരിപ്പിച്ച തിരുവാതിര, സിഎച്ച്എം ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കോല്‍ക്കളി എന്നിവ അരങ്ങേറി.
കണ്ണൂര്‍ ദസറയുടെ ഭാഗമായി വയോജന ദിനമായ ഇന്നലെ വയോജനങ്ങളെ ആദരിച്ചു. കെ. സുധാകരന് എംപി ഉദ്ഘാടനവും, വയോജന ങ്ങളെ ഉപഹാരങ്ങള്‍ നല്കി ആദരിക്കുകയും ചെയ്തു. ചടങ്ങിൽ മേയർ ടി.ഒ. മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ഡപ്യൂട്ടി മേയർ കെ.ഷബീന തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ ദസറ: തൃത്തായമ്പകയിൽ വിസ്മയം തീർത്ത് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍
12:34 AM Oct 02, 2022 | Deepika.com