എകെസിസി പ്രതിഷേധസമരം നടത്തി
12:34 AM Oct 02, 2022 | Deepika.com
പയ്യന്നൂർ: ഞായറാഴ്ച സ്കൂളുകളിൽ പ്രവൃത്തിദിനമാക്കുന്നതിനെതിരേ കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന സമരത്തിന്റെ അതിരൂപതതല ഉദ്ഘാടനം പയ്യന്നൂർ സെന്റ് തോമസ് ദേവാലയ പരിസരത്ത് നടന്നു. അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് തളിപ്പറമ്പ് ഫൊറോന ഡയറക്ടർ ഫാ. മാത്യു ആലങ്കോട് അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി മുഞ്ഞനാട്ട്, ജോയ് ഓരത്തേൽ, ബെന്നി മുരിങ്ങയിൽ എന്നിവർ പ്രസംഗിച്ചു. അതിരൂപതയിലെ എല്ലാ യൂണിറ്റുകളിലും പ്രതിഷേധപരിപാടി നടത്തി.