കാലിത്തീറ്റ വിതരണോദ്ഘാടനം
12:12 AM Oct 02, 2022 | Deepika.com
പോത്താനിക്കാട് : സംസ്ഥാന സർക്കാരിന്റെ കന്നുകുട്ടി പരിപാലന പദ്ധതിയിൽ പൈങ്ങോട്ടൂർ പഞ്ചായത്തിലെ 100 ക്ഷീരകർഷകർക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നൽകുന്ന കാലിത്തീറ്റയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി നിർവഹിച്ചു. പഞ്ചായത്തംഗം സണ്ണി കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സന്തോഷ് ജോർജ്, പഞ്ചായത്തംഗം സാബു മത്തായി, ആസൂത്രണ സമിതിയംഗം മാണി പട്ടാപ്പിള്ളിൽ, ഡോ. സുമീറ ഇബ്രാഹിം വി.പി. ഷാജി, സി.പി. മനേഷ്, കെ.എസ്. സുപ്രദ, ഫ്രാൻസീസ് ജോർജ്, പൗലോസ് ചാക്കോ, മേരി സജി എന്നിവർ പ്രസംഗിച്ചു.