കോലഞ്ചേരി: വിദ്യാർഥികളിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഇല്ലാതാക്കാൻ അധ്യാപകരുടെ രക്ഷിതാക്കളുടെയും സംയുക്ത ഇടപെടൽ ഉണ്ടാകണമെന്ന് നടൻ ഹരിശ്രീ അശോകൻ പറഞ്ഞു.
പൂതൃക്ക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജീവാമൃതം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലഹിത ടീച്ചറുടെ രണ്ടാമത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ലിസ്സി അലക്സ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം രാജമ്മ രാജൻ, പഞ്ചായത്തംഗം ടി.വി. രാജൻ, പ്രിൻസിപ്പൽ ആൻ സി. ചെറിയാൻ, പ്രധാനാഥ്യാപിക മിനി പി. ജേക്കബ്, വെൽഫയർ ചെയർമാൻ പി.കെ. ശ്രീകാന്ത് എം.കെ. രഘു എന്നിവർ പ്രസംഗിച്ചു.
‘വിദ്യാർഥികളിൽ ലഹരി ഉപയോഗം: അധ്യാപകരും രക്ഷിതാക്കളും ഇടപെടണം’
12:12 AM Oct 02, 2022 | Deepika.com