ആലുവ: ലോക വയോജനദിനം, കേരളത്തിൽ അഗതിശുശ്രൂഷക്കു തുടക്കം കുറിച്ച ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചന്റെ 93-ാമത് ചരമവാർഷികം എന്നിവയുടെ ഭാഗമായി ആദരം എന്ന പേരിൽ ആലുവ മഹാത്മഗാന്ധി ടൗൺഹാളിൽ സന്യാസസമൂഹവും വയോജന സംഘാംഗങ്ങളും ഒത്തുചേരുന്നു.
നാളെ രാവിലെ 10നു ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യൻ സിനിമാതാരം അമലാ പോൾ മുഖ്യാതിഥിയാകും. അഡ്വ. ജെബി മേത്തർ എംപി, അൻവർ സാദത്ത് എംഎൽഎ, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, എസ്ഡി സൂപ്പരിയർ ജനറൽ മദർ ലിസ് ഗ്രെയ്സ് തുടങ്ങിയവർ സംസാരിക്കും.
സെന്റ് മേരീസ് പ്രോവിൻസിന്റെ 16 സ്ഥാപനങ്ങളിൽ നിന്നുള്ള അപ്പച്ചനമ്മച്ചിമാരും മാനസികാസ്വാസ്ഥ്യമുള്ളവരും ആലുവയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വയോജന സ്വാശ്രയ സംഘാംഗങ്ങളുമുൾപ്പെടെ 600ഓളം പേർ പരിപാടിയിൽ പങ്കെടുക്കും. സെന്റ് മേരീസ് പ്രോവിൻസിന്റെ സാമൂഹ്യ പ്രവർത്തന കേന്ദ്രമായ അസോസിയേഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് സുഹൃത് സദന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സന്യാസസമൂഹവും വയോജനസംഘാംഗങ്ങളും ഒത്തുചേരുന്നു; ആദരം നാളെ
12:10 AM Oct 02, 2022 | Deepika.com