കൊച്ചി: തീരദേശ ഹൈവേയുടെ വൈപ്പിന്‍ മേഖലയിലെ അലൈന്മെന്റ് സംബന്ധിച്ച് സംശയങ്ങള്‍ തീര്‍ക്കുന്നതിനും ധാരണയുണ്ടാക്കുന്നതിനും കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എയ്ക്കൊപ്പം കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) സംഘം നിശ്ചിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ധാരണ പ്രകാരമുള്ള അലൈന്മെന്റ് ഉടന്‍ അംഗീകാരത്തിനു സമര്‍പ്പിക്കും.
കാളമുക്ക് എല്‍എന്‍ജി ജംഗ്ഷന്, മുനമ്പം പാലം എന്നിവിടങ്ങളിലെ അപ്രോച്ച് റോഡിനു പുതിയ സര്‍വേ പ്രകാരമുള്ള അലൈന്മെന്റ് തന്നെ നിര്‍ദേശിക്കുമെന്ന് കെആര്‍എഫ്ബി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷം എംഎല്‍എ പറഞ്ഞു. തീരദേശ ഹൈവേയ്ക്ക് 40 കിലോമീറ്റര്‍ വേഗതയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ എല്‍എന്‍ജി ജംഗ്ഷന്, മുനമ്പം പാലം അപ്രോച്ച് റോഡുകള്‍ക്ക് പഴയ സര്‍വേ അനുസരിച്ചുള്ള അലൈന്മെന്റ് അവലംബിച്ചാല്‍ 20 കിലോമീറ്റര്‍ വേഗത മാത്രമെ ലഭ്യമാകൂ. അതുകൊണ്ടാണ് പുതിയ സര്‍വേ പ്രകാരമുള്ള അലൈന്മെന്റ് അനിവാര്യമാകുന്നതെന്ന് എംഎല്‍എ വിശദീകരിച്ചു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു പരമേശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എം. ശില്പ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
തീരദേശ ഹൈവേ അലൈന്മെന്റില് ധാരണ
12:10 AM Oct 02, 2022 | Deepika.com