അങ്കമാലി: പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജിയിലെ കോമേഴ്സ് ഡിപ്പാർട്ടുമെന്റും കറുകുറ്റി ഗ്രാമ പഞ്ചായത്തും സംയുക്തമായി സാമ്പത്തിക നിക്ഷേപ പദ്ധതികളെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനവും അധ്യക്ഷതയും വഹിച്ച ചടങ്ങിൽ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ റവ. ഡോ. കെ.ജെ. പോളച്ചൻ ആമുഖ പ്രഭാഷണം നടത്തി. മിനി ഡേവിസ്, ജിജോ പോൾ എന്നിവർ ആശംസകളർപ്പിച്ചു.
സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റർമാരായ ഹന്ന ജോസഫ്, ആൽഫിൻ ജോയ് എന്നിവർ വിഷയങ്ങൾക്ക് ആമുഖം നൽകി. നൈപുണ്യ കോളജിലെ കോമേഴ്സ് വിഭാഗം മേധാവി ഡോ. കെ. മാത്യു ജോസ് “വിവിധ തരത്തിലുള്ള സാമ്പത്തിക നിക്ഷേപങ്ങൾ” എന്ന വിഷയത്തെക്കുറിച്ചും കോമേഴ്സ് വിഭാഗം പ്രഫസർ ഡോ. ഇ.എസ്. ജലേന്ദ്രൻ “സാമ്പത്തിക നിക്ഷേപങ്ങളുടെ പ്രാധാന്യം” എന്ന വിഷയത്തെക്കുറിച്ചും ബോധവത്കരണ ക്ലാസെടുത്തു.
നിക്ഷേപ ബോധവത്കരണം സംഘടിപ്പിച്ച് നൈപുണ്യ കോളജ്
12:10 AM Oct 02, 2022 | Deepika.com