സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സമി​തി​ പ്രകടനം നടത്തി

12:08 AM Oct 02, 2022 | Deepika.com
നെ​ടു​മ്പാ​ശേ​രി : എ​ള​വൂ​ർ-​പു​ളി​യ​നം സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ ആ​രം​ഭി​ക്കാ​ന​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, സ​മ​ര​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ക​ള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, സ​ർ​വേ ന​ട​പ​ടി​ക​ൾ റ​ദ്ദു​ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ര​സ​മ​തി പ്ര​സി​ഡ​ന്‍റ് എ.​ഒ. പൗ​ലോ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​മി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​മ​ൺ പാ​ല​മ​റ്റം, പി.​വി. വി​ൻ​സ​ന്‍റ്, കെ.​എം. തോ​മ​സ്, എ.​ഐ. പൗ​ലോ​സ് , എ​സ്.​ഡി. ജോ​സ് , എം.​പി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.