ഏലൂർ: മദ്യരഹിത ദിനത്തിൽ അനധികൃത മദ്യ വില്പന നടത്തിയതിന് രണ്ടുപേർ അറസ്റ്റിൽ. മഞ്ഞുമ്മൽ മുല്ലശേരി സാജു(46), ഇരുമ്പനം ഭാസ്കരൻ കോളനിയിൽ ചേരിമണ്ണിൽ ഗോപാലകൃഷ്ണൻ(67) എന്നിവരാണ് പിടിയിലായത്. മഞ്ഞുമ്മൽ ഭാഗത്ത് വരാപ്പുഴ റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സാജുവിന്റെ പക്കൽനിന്ന് 80 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് കണ്ടെടുത്തത്.
തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലുമായി മദ്യവില്പന നടത്തിവന്ന ഗോപാലകൃഷ്ണനെ ഹിൽപാലസ് സിഐ വി. ഗോപകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ആറു ലിറ്റർ മദ്യം ഇയാളുടെ അരയിൽനിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അനധികൃത മദ്യവില്പന: രണ്ടുപേർ അറസ്റ്റിൽ
12:07 AM Oct 02, 2022 | Deepika.com