കൊച്ചി: എറണാകുളം തേവരയില്‍ പ്ലസ്ടു വിദ്യാർഥി ഫ്ളാറ്റില്‍ നിന്ന് വീണു മരിച്ചു. തേവര ഫെറിക്ക് സമീപം ചാക്കോളാസ് വാട്ടര്‍ സ്കേപ്പ് നാല് എഫില്‍ താമസിക്കുന്ന ദക്ഷിണ നാവിക ആസ്ഥാനത്തെ കമ്മഡോർ സിറില്‍ തോമസിന്റെ മകനും സ്വകാര്യസ്കൂള്‍ വിദ്യാര്‍ഥിയുമായി നീല്‍ ജോണ്‍ ജോര്‍ജ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം.
സംഭവ ദിവസം വൈകുന്നേരം വീട്ടുകാരൊന്നിച്ചു ഭക്ഷണം കഴിക്കുകയും ടിവി കാണുകയും ചെയ്ത ശേഷം ഉറങ്ങാനായി മുറിയിലേക്ക് പോയി. 11 മണിയോടെ ശബ്ദം കേട്ടെത്തുമ്പോഴാണ് മൂന്നാം നിലയിലെ ബാല്‍ക്കണയില്‍ നിന്നും നീല്‍ താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റിലെ താമസക്കാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എറണാകുളം സൗത്ത് പോലീസ് അസ്വാഭിവക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ജനറല്‍ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
സംസ്കാരം ഇന്ന് വെല്ലിംഗ്ടണ്‍ ഐലൻഡിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടര്‍ ഡോ. ഗ്ലാഡിസ് സിറില്‍ ആണ് മാതാവ്. മൂന്നു സഹോദരങ്ങളുണ്ട്.
പ്ലസ്ടു വിദ്യാർഥി ഫ്ളാറ്റില്‍നിന്നു വീണുമരിച്ചു
12:07 AM Oct 02, 2022 | Deepika.com