നേമം: നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ല സംസ്കൃത ദിനാഘോഷം നേമം ഗവ.യുപി സ്കൂളിൽ ഐ.ബി. സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ചന്തുകൃഷ്ണ അധ്യക്ഷനായി. കേരള കലാമണ്ഡലം മുൻ രജിസ്ട്രാർ ഡോ.കെ.കെ. സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സംസ്കൃത കൗൺസിൽ സെക്രട്ടറി എസ്. ശ്രീകുമാർ, ഡിഇഒ ബാബു, എഇഒമാരായ വി.എസ്. ലീന, ഷിബു പ്രേംകുമാർ, പഞ്ചായത്ത് അംഗം ഇ. ബി. വിനോദ്, സ്കൂൾ ഹെഡ് മാസ്റ്റർ എ. എസ്. മൻസൂർ, എസ്എംസി ചെയർമാൻ പ്രേംകുമാർ, സബ് ജില്ലാ സെക്രട്ടറിമാരായ രാംകുമാർ, എൽ.വി. വിമൽ , അനിൽകുമാർ, ഫ്രാൻസിസ്, ശോഭ എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി നേമം ഗവ.യുപി സ്കൂളിലെ പുസ്തക ചുവരുകളിലേയ്ക്ക് നെയ്യാറ്റിൻകര സംസ്കൃത അകാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി.
നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ല സംസ്കൃത ദിനാഘോഷം
11:27 PM Oct 01, 2022 | Deepika.com