വൈബ് ഫ്ലീ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
11:27 PM Oct 01, 2022 | Deepika.com
തിരുവനന്തപുരം : വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ (വൈബ്) നേതൃത്വത്തിലുള്ള ഫ്ലീ മാർക്കറ്റ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷതവഹിച്ചു. നാലു വരെ ജവഹർ ബാലഭവനിലാണ് ഫ്ലീമാർക്കറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടു വരെയാണ് പ്രവർത്തന സമയം. വി.കെ. പ്രശാന്ത് എംഎൽഎ നേതൃത്വം നൽകുന്ന വൈബ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഫ്ലീമാർക്കറ്റാണിത്.