നെടുമങ്ങാട്: സംസ്ഥാന വിദ്യഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും വിമുക്തി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ലഹരി വിമുക്ത കേരളം അധ്യാപക ശാക്തീകരണ പരിപാടി നെടുമങ്ങാട് ബിആർസിയിൽ സംഘടിപ്പിച്ചു.
ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർഥികളെയും രക്ഷിതാക്കളെയും ലഹരിക്കെതിരായ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുകയും അതുവഴി ലഹരി വിമുക്ത സന്ദേശം പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നെടുമങ്ങാട് ഉപജില്ലയിലെ സർക്കാർ,എയ്ഡഡ്,അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി 24മുതൽ 30വരെ 31ബാച്ചുകളിലയിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്.ഇന്ന് സ്കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ബോധവത്കരണം നൽകും.
അധ്യാപക ശാക്തീകരണ പരിപാടി നടത്തി
11:27 PM Oct 01, 2022 | Deepika.com