വിജയദശമിയും വിദ്യാരംഭവും
11:27 PM Oct 01, 2022 | Deepika.com
നെടുമങ്ങാട് :പനയമുട്ടം ശ്രീ ആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തലെ വിജയദശമിയും വിദ്യാരംഭവും നാളെ മുതൽ അഞ്ചുവരെ നടക്കും.നാളെ പൂജവയ്പ്പ്.നാലിന് മഹാനാവമി ദിനത്തിൽ വൈകുന്നേരം ആയുധ പൂജ. അഞ്ചിന് വിജയദശമി ദിനത്തിൽ രാവിലെ എട്ടിന് പൂജയെടുപ്പ് 8.30ന് സുഗതയുടെ കാർമികത്വത്തിൽ വിദ്യാരംഭം നടത്തും.