വിദേശമദ്യവുമായി സ്ത്രീ അറസ്റ്റിൽ
11:27 PM Oct 01, 2022 | Deepika.com
പേരൂർക്കട: പതിനെട്ടര ലിറ്റർ വിദേശ മദ്യവുമായി സ്ത്രീയെ പേരൂർക്കട പോലീസ് പിടികൂടി. ഇന്ദിരാ നഗർ മേലെ വീട്ടിൽ ഗീത (42) ആണ് പിടിയിലായത്. ഇന്നലെ ബിവറേജ് ഔട്ട് ലെറ്റുകൾ അവധിയാണെന്ന് മനസിലാക്കിയ പ്രതി വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു. സിഐ ആസാദ് അബ്ദുൽ കലാം, എസ്ഐമാരായ സന്ദീപ്, വിനോദ്, സിപിഒമാരായ മീന കുമാരി, ഷംല, സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.