സീറ്റൊഴിവ്
11:27 PM Oct 01, 2022 | Deepika.com
തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍, പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിച്ചുപഠിക്കാന്‍ സൗകര്യങ്ങളുള്ള ശ്രീകാര്യം കട്ടേല ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് അഞ്ചാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളില്‍ നിന്നും സെലക്ഷന് നടത്തുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 10ന് രാവിലെ 10 മണിക്ക് സ്കൂളില്‍ നടത്തുന്ന എഴുത്തുപരീക്ഷക്ക് ഹാജരാകണം ഫോണ്‍ : 04712 597900, 7025552027.