തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജിലെ കമ്യൂണിറ്റി ഡവലപ്മെന്റ് ത്രൂ പോളിടെക്നിക് സ്കീം (സിഡിടിപി സ്കീം) പ്രകാരമുള്ള വിവിധ കോഴ്സുകള്‍ കോളജ് കാമ്പസിലും തിരുവനന്തപുരം ജില്ലയിലുള്ള എക്സ്റ്റന്‍ഷന്‍ സെന്ററുകളിലും ഒക്ടോബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്നു. പട്ടികജാതി, പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍, പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍, സ്ത്രീകള്‍, ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍, ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് അനൗപചാരിക നൈപുണ്യ വികസന പരിശീലനം നല്‍കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഭാരത സര്‍ക്കാരിനു കീഴിലെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈന്‍ എന്നീ കോഴ്സുകള്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങുന്നു. ഈ സൗജന്യ കോഴ്സില്‍ പങ്കെടുക്കാന്‍ താതപര്യമുള്ളവര്‍ക്ക് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജിലെ സിഡിടിപി ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സിഡിടിപി സ്കീം കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
11:26 PM Oct 01, 2022 | Deepika.com