വയോസേവന പുരസ്കാരവുമായി മാണിക്കൽ പഞ്ചായത്ത്
11:26 PM Oct 01, 2022 | Deepika.com
വെമ്പായം: വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ നൽകുന്ന തദേശസ്വയംഭരണസ്ഥാപനങ്ങൾ, എൻജിഒകൾ,മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന വയോസേവന പുരസ്കാരത്തിന് മാണിക്കൽ പഞ്ചായത്തിനെ തെരഞ്ഞെടുത്തു.വയോജനങ്ങളുടെ സാമൂഹിക സാമ്പത്തിക ആരോഗ്യപരമായ ഘടകങ്ങൾക്ക് പുറമേ വൈകാരിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഇടപെടലുകളും പഞ്ചായത്ത് നടത്തിയിരുന്നു. തൃശൂർ വി.കെ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന യോഗത്തിൽ മന്ത്രി ഡോ.ആർ .ബിന്ദുവിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ , സെക്രട്ടറി ജി.എൻ. ഹരികുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.