തിരുവനന്തപുരം : അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടത്തുന്ന ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. മാറുന്ന ലോകത്ത് മുതിര്‍ന്ന പൗരന്മാരുടെ അതിജീവനംഎന്നതാണ് ഈ വര്‍ഷത്തെ വയോജനദിനാചരണ സന്ദേശം. വയോജനങ്ങളോടുള്ള ആദരവ് സൂചിപ്പിക്കുക,അവരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളെ കുറിച്ച് യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമാക്കി രണ്ടാഴ്ചക്കാലം നീണ്ടു നില്ക്കുന്ന വിപുലമായ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബിന്ദു മോഹന്‍ മുഖ്യപ്രഭാഷണം നടത്തി.വയോജനദിനാചരണത്തിന്റെ ഭാഗമായുള്ള പോസ്റ്റര്‍ അഡീഷണൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍.അനില്‍കുമാര്‍ പ്രകാശനം ചെയ്തു.
അന്താരാഷ്ട്ര വയോജന ദിനാചരണം: ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി
11:26 PM Oct 01, 2022 | Deepika.com