ലി​റ്റി​ല്‍​വേ മ​ഹാസം​ഗ​മ​ത്തി​ല്‍ അ​ണി​നി​ര​ന്ന് നൂ​റു​ക​ണ​ക്കി​ന് കു​രു​ന്നു​ക​ള്‍

11:24 PM Oct 01, 2022 | Deepika.com
കാ​ട്ടാ​ക്ക​ട: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ലി​റ്റി​ല്‍​വേ മ​ഹാ​സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് നൂ​റു​ക​ണ​ക്കി​ന് കു​രു​ന്നു​ക​ള്‍ . രൂ​പ​താ അ​ജ​പാ​ല​ന ശു​ശ്രൂ​ഷാ സ​മി​തി​യും തൂ​ങ്ങാം​പാ​റ കൊ​ച്ചു​ത്രേ​സ്യാ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ലി​റ്റി​ല്‍​വേ സം​ഗ​മ​റാ​ലി​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ക​ണ്ട​ല സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച​റാ​ലി​യി​ല്‍ രൂ​പ​ത​യി​ലെ 11 ഫൊ​റോ​ന​ക​ളി​ലി​ലെ ലി​റ്റി​ല്‍​വേ കു​ട്ടി​ക​ള്‍ അ​ണി​നി​ര​ന്നു. തു​ട​ര്‍​ന്ന് രൂ​പ​താ കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള മോ​ട്ടി​വേ​ഷ​ന്‍ പ്രാ​ഗ്രാം ന​ട​ത്തി.

സം​ഗ​മ​ത്തി​ൽ പു​ന​ലൂ​ര്‍ ബി​ഷ​പ് ഡോ.​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ സ​ന്ദേ​ശം ന​ല്‍​കി.പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തി​ല്‍ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് രൂ​പ​താ ശു​ശ്രൂ​ഷാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​വി.​പി.​ജോ​സ് മാ​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​സി​ബി​ന്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കി. ഇ​ട​വ​ക വി​കാ​രി ഫാ.​ജ​റാ​ള്‍​ഡ് മ​ത്യാ​സ്, രൂ​പ​താ അ​ജ​പാ​ല​ന ശു​ശ്രൂ​ഷാ സെ​ക്ര​ട്ട​റി ഫാ.​ജോ​യ്സാ​ബു, ലി​റ്റി​ല്‍​വെ ഡ​യ​റ​ക്ട​ര്‍ ഫാ.​ര​തീ​ഷ് മാ​ര്‍​ക്കോ​സ് തു​ട​ങ്ങി​വ​യ​വ​ര്‍ സ​ഹ കാ​ര്‍​മി​ക​രാ​യി. ലി​റ്റി​ല്‍​വെ സം​ഗ​മ​ത്തി​ന് ആ​നി​മേ​റ്റ​ര്‍ ജോ​ഫ്റി നേ​തൃ​ത്വം ന​ല്‍​കി.