പാലോട് : വീട്ടിൽ നിന്നും ചന്ദനം പിടികൂടിയ സംഭവത്തിൽ രണ്ട് പേരെ പാലോട് വനം അധികൃതർ അറസ്റ്റ് ചെയ്തു. പള്ളിക്കൽ സ്വദേശി നൗഫൽ (28) പകൽകുറി സ്വദേശി വിധു (23) എന്നിവരാണ് അറസ്റ്റിലായത്.
ഒാഗസ്റ്റ് 24ന് പള്ളിക്കൽ സ്വദേശിയായ ഷബിന്റെ വീട്ടിൽ നിന്നും ചന്ദനതടികൾ പിടികൂടിയ കേസിൽ പ്രതികളെ കണ്ടെത്താൻ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെയും പള്ളിക്കലിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി പള്ളിയ്ക്കൽ സ്വദേശി ഷബിനെ ഇതുവരെയും പിടികൂടിയില്ല. 10 കിലോ ചന്ദന തടിയാണ് ഷബിന്റെ വീട്ടിൽ നിന്നും പിടികൂടിയത്.
ഷബിന്റെ പിതാവാണ് ചന്ദനതടിയെ കുറിച്ച് വനം വകുപ്പിന് വിവരം നൽകിയതെന്ന് അധികൃതർ പറഞ്ഞു. നൗഫൽ രണ്ടു മാസം മുമ്പ് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് . പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചന്ദനം പിടികൂടിയ കേസ്: രണ്ടുപേർ അറസ്റ്റിൽ
11:24 PM Oct 01, 2022 | Deepika.com