നേമം: നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 90 ലിറ്റർ വിദേശ മദ്യം പിടികൂടി. മൊട്ടമൂട് ആയില്യം വീട്ടിൽ വിനോദിന്റെ ഉടമസ്ഥതയിൽ മൊട്ടമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആയില്യം സ്റ്റോറിലും വീട്ടിലും നിന്നുമാണ് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സാണ് നൂറ്റി അറുപത് കുപ്പി വിദേശ മദ്യവും ഇരുപ്പത്തിയാറ് കുപ്പി ബീയറും നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്. സംഭവത്തിൽ വിനോദിനെ അറസ്റ്റ് ചെയ്തു.
കാട്ടാക്കട ഡിവൈഎസ്പി അനിൽകുമാർ , നാർകോട്ടിക് ഡിവൈഎസ്പി രാശിത് , നരുവാമൂട് ഇൻസ്പെക്ടർ ധനപാലൻ എന്നിവരുടെ നേതൃത്വത്തിൽ എഎസ്ഐ സുനിലാൽ, എസ്സിപിഒ നെൽവിൻ രാജ്, സിപിഒമാരായ ശ്രീനാഥ്, വിജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
90 ലിറ്റർ വിദേശ മദ്യം പിടികൂടി
11:24 PM Oct 01, 2022 | Deepika.com