പാലാ: നൂറുകണക്കിന് അശരണരായ കുടുംബങ്ങൾക്കു തണലേകിയ മോൺ. ജോസഫ് മലേപറമ്പിലിനെയും മദ്യവിരുദ്ധ പ്രവർത്തകനായ വിനീത് പടന്നമാക്കലിനെയും പാലാ സന്മനസ് കൂട്ടായ്മയും സെന്റ് മേരീസ് ആശ്രമം ആനിക്കാടും ചേർന്ന് ആദരിക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ സന്മനസ് ഓഫീസിൽ ചേരുന്ന യോഗത്തിൽ മാണി സി. കാപ്പൻ എംഎൽഎ പുരസ്കാരം സമ്മാനിക്കും. പാലാ ജനമൈത്രി പോലീസ് സിആർഒ ലഹരിവിരുദ്ധ സന്ദേശം നല്കും. അഡ്വ. നാരായണൻ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും.
നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ, സന്തോഷ് മണർകാട്ട്, സോണി മാത്യു, ജോജോ ചക്കാമ്പുഴ, ജോയിച്ചൻ പൊട്ടൻകുളം എന്നിവർ പ്രസംഗിക്കും.
മോൺ. ജോസഫ് മലേപറമ്പിലിന് പുരസ്കാരം
11:11 PM Oct 01, 2022 | Deepika.com