പാലാ: ഇടതുമുന്നണിയിലെ ധാരണപ്രകാരം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് രാജിവച്ചു. ളാലം ബ്ലോക്കിലെ മുത്തോലി ഡിവിഷനെ പ്രതിനിധീകരിക്കുന്ന റൂബി ജോസ് കേരള കോണ്‍ഗ്രസ്-എം അംഗമാണ്.
വളരെയേറെ വികസനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയും നിരവധിയായ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയും ളാലം ബ്ലോക്കിനെ മുന്‍നിരയിൽ എത്തിച്ച് തികച്ചും ചാരിതാർഥ്യത്തോടെയാണ് തനിക്ക് ലഭിച്ച ഒന്നേമുക്കാൽ വർഷത്തിനുശേഷം പ്രസിഡന്റുസ്ഥാനം ഒഴിയുന്നതെന്നു റൂബി ജോസ് അറിയിച്ചു.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് രാജിവച്ചു
11:09 PM Oct 01, 2022 | Deepika.com