പൂഞ്ഞാർ: തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർത്തലാക്കിയ ഉച്ചകഴിഞ്ഞുള്ള ഒപി പുനരാരംഭിച്ചു. ഉച്ചകഴിഞ്ഞ് ഒപിയിൽ രോഗികളെ പരിശോധിക്കാൻ ചില ഡോക്ടർമാർ തയാറാകാതെ വന്നതോടെയാണു കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞു ചികിത്സ പൂർണമായും നിലച്ചത്. ഈ പ്രതിസന്ധി ഇന്നലെ ദീപിക വാർത്തയാക്കിയിരുന്നു.
ഉച്ചകഴിഞ്ഞ് ഒപി ഇല്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തെടർന്നു കോട്ടയത്ത് ആരോഗ്യവകുപ്പിൽനിന്ന് ഉദ്യോഗസ്ഥർ ഇന്നലെ പരിശോധനയ്ക്ക് എത്തിയിരുന്നു. ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗവും ഇന്നലെ ചേർന്നു. അവധി ദിവസങ്ങളിൽ ഒഴികെ ഉച്ചകഴിഞ്ഞ് ഒപി ആകാമെന്ന് ഡോക്ടർമാർ പറഞ്ഞു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ചികിത്സ ഉണ്ടായിരിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇതോടെ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം ആറു വരെ ഡോക്ടറുടെ സേവനം ലഭ്യമാകും.
പൂഞ്ഞാർ ഗവ. ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് ഒപി പുനരാരംഭിച്ചു
11:09 PM Oct 01, 2022 | Deepika.com