കുറവിലങ്ങാട്: ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ കുര്യനാട് സിഎംഐ കാമ്പസിൽ സംഘടിപ്പിച്ച ജൂണിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കുരൃനാട് സെന്റ് ആൻസ് സ്പോർട്സ് അക്കാദമി ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജും ഒന്നാം സ്ഥാനം നേടി.
ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിലും കോട്ടയം മൗണ്ട് കാർമൽ സ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി.
വിജയികൾക്ക് സെന്റ് ആൻസ് മൈനർ സെമിനാരി റെക്ടർ ഫാ. അനീഷ് ഓലിക്കൽ സിഎംഐ സമ്മാനങ്ങൾ നൽകി. ചാമ്പ്യൻഷിപ്പ് ഒബ്സർവർ എൻ. രവീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. സുനിൽ തോമസ്, സംസ്ഥാന നെറ്റ്ബോൾ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. സതീഷ് തോമസ്, സെന്റ് ആൻസ് അക്കാദമി സെക്രട്ടറി അനീഷ് കുര്യൻ, അക്കാദമി കോ-ഓർഡിനേറ്റർ ജോസ് ടോം എന്നിവർ പ്രസംഗിച്ചു.
ജില്ലാ നെറ്റ്ബോൾ: കുര്യനാടും അരുവിത്തുറയും ജേതാക്കൾ
11:09 PM Oct 01, 2022 | Deepika.com