പള്ളിക്കത്തോട്: സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാലിനു നടക്കും. വൈകുന്നേരം അഞ്ചിന് ആനിക്കാട് റീജണല്‍ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണബാങ്ക് അങ്കണത്തില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ, സംസ്ഥാന സഹകരണ യൂണിയന് ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് കാര്‍ഷിക സഹകരണ വിഭാഗം മേധാവി എസ്.എസ്. നാഗേഷ്, സഹകരണസംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ്, ഫിലിപ്പ് കുഴികുളം, ടി.എന്‍. ഗിരീഷ്കുമാര്‍, മറിയാമ്മ ഏബ്രഹാം, ആശാ ഗിരീഷ്, കെ. ജയകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം നാലിന്
11:07 PM Oct 01, 2022 | Deepika.com