വാവർ സ്കൂള്‍കെട്ടിടം പൊളിക്കുംമുന്പേ സംഗമം
11:07 PM Oct 01, 2022 | Deepika.com
എരുമേലി: 1971ൽ നിർമിച്ച വാവർ സ്കൂൾ കെട്ടിടം പൊളിക്കാൻ തീരുമാനിച്ച് അധികൃതർ. അതിന് മുമ്പ് പൂർവ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഒത്തുചേരലിന് ക്ഷണിച്ചിരിക്കുകയാണ് അധികൃതർ. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഒത്തുചേരൽ. പിറ്റേന്ന് കെട്ടിടം പൊളിക്കും. ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദ് സംഗമത്തിൽ അധ്യക്ഷത വഹിക്കും.