തെക്കേത്തുകവല: പരിയാരത്ത് ഭദ്രാക്ഷേത്രത്തിൽ ഇന്നു വൈകുന്നേരം ഏഴിന് പൂജവയ്പ്, നാലിന് രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകുന്നേരം ഏഴിന് ഭഗവതിസേവ, അഞ്ചിന് രാവിലെ 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം.
മുട്ടത്തുകവല: ഐക്യോദയം എൻഎസ്എസ് കരയോഗത്തിൽ നാളെ വൈകുന്നേരം ഏഴിന് പൂജവയ്പ്, വൈകുന്നേരം ഏഴിന് ഭജന. അഞ്ചിന് എട്ടിന് പൂജയെടുപ്പ്. 8.30ന് മൂക്കനോലിൽ എം.പി. പൊന്നമ്മ കുട്ടികളെ എഴുത്തിനിരുത്തും.
പനമറ്റം: ഭഗവതിക്ഷേത്രത്തിൽ നാഴെ വൈകുന്നേരം 5.30ന് പൂജവയ്പ്, വിജയദശമിനാളിൽ രാവിലെ 8.30ന് സംഗീതാരാധന, ഒൻപതിന് പൂജയെടുപ്പ്, വിദ്യാരംഭം.ഇളങ്ങുളം: എസ്എൻഡിപി യോഗം 44-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ നാളെ വൈകുന്നേരം 6.45ന് പൂജവയ്പ്. വിജയദശമിനാളിൽ രാവിലെ ഏഴിന് പൂജയെടുപ്പ്, എട്ടിന് ശാരദാദേവി മന്ത്രാർച്ചന, തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ. 10.30നു കുട്ടികൾക്കുള്ള ചിത്രരചനാക്ലാസ് രാജേഷ് മണിമല നയിക്കും. 11.30ന് രവിവാരപാഠശാലാ പ്രവേശനോത്സവം. സി. ഇന്ദുചൂഡൻശാന്തി നേതൃത്വം നൽകും.
നവരാത്രി ഉത്സവം
11:06 PM Oct 01, 2022 | Deepika.com