അമ്പലപ്പുഴ: സിഐടിയു 16-ാമത് ജില്ലാ സമ്മേളനത്തിന് തുടക്കമായി. പുന്നപ്ര രക്തസാക്ഷി അനുസ്മരണ മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം പി.കെ. സോമൻ നഗറിൽ (പറവൂർ ഇ എം എസ് ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ് എച്ച്. സലാം എംഎൽഎ പതാക ഉയർത്തി.
ഡി.ബി. അജിത്ത്കുമാർ രചിച്ച് വി.കെ. വിശ്വനാഥൻ സംഗീതം പകർ സ്വാഗതഗാനത്തോടെ ആരംഭിച്ച സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്തു. എച്ച്. സലാം എം എൽഎ അധ്യക്ഷനായി.
ജില്ലാകമ്മിറ്റിയംഗങ്ങളായ ജി. രാജമ്മയും എൻ.ആർ. ബാബുരാജും രക്തസാക്ഷി, അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ എ. മഹേന്ദ്രൻ കണക്കും അവതരിപ്പിച്ചു. കെ.എൻ. ഗോപിനാഥ്, പി.പി ചിത്തരഞ്ജൻ എംഎൽഎ, സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, സുനിതാ കുര്യൻ എന്നിവർ പങ്കെടുത്തു.
സിഐടിയു ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി
10:59 PM Oct 01, 2022 | Deepika.com