ന്യൂ ​ഇ​ന്ത്യ ലി​റ്റ​റ​സി പ്രോ​ഗ്രാം ജ​ന​കീ​യ സ​ർ​വേ ഇ​ന്ന്

10:46 PM Oct 01, 2022 | Deepika.com
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന ന്യൂ ​ഇ​ന്ത്യ ലി​റ്റ​റ​സി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സാ​ക്ഷ​ര​താ പ​ഠി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ജ​ന​കീ​യ സ​ർ​വേ ഇ​ന്നു ന​ട​ക്കും. കാ​ന്ത​ല്ലൂ​ർ, മ​റ​യൂ​ർ, മൂ​ന്നാ​ർ, ദേ​വി​കു​ളം, ചി​ന്ന​ക്ക​നാ​ൽ, അ​ടി​മാ​ലി, കു​മ​ളി, ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ​ർ​വേ ന​ട​ക്കു​ന്ന​ത്. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​രു​ന്പു​പാ​ല​ത്ത് ന​ട​ക്കും.

ജി​ല്ല​യി​ൽ 5,000 നി​ര​ക്ഷ​ര​രെ​കൂ​ടി സാ​ക്ഷ​ര​രാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ പ​ദ്ധ​തി. അ​ഞ്ച് വ​ർ​ഷ​മാ​ണ് പ​ദ്ധ​തി കാ​ലാ​വ​ധി. നി​ര​ക്ഷ​ര​രാ​യ 3,750 സ്ത്രീ​ക​ളെ​യും 1,250 പു​രു​ഷന്മാരെ​യു​മാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​വ​രി​ൽ എ​സ്‌സി ​വി​ഭാ​ഗം പ​ഠിതാ​ക്ക​ൾ 900, എ​സ്ടി 800, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ 1,000, പൊ​തു​വി​ഭാ​ഗം 2,300 എ​ന്നി​വ​രാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.